CITIZENSHIP TRAINING CAMP '' Take a turn'' Day 1 BEd കരിക്കുലത്തിന്റെ ഭാഗമായി നടന്ന 2019 2021 അധ്യയനവർഷത്തെ Take A Turn എന്ന് സിറ്റിസൻഷിപ്പ് ട്രെയിനിങ് ക്യാമ്പിലെ ഒന്നാം ദിനമായിരുന്നു ഇന്ന്. രാവിലെ 8 30 ന് തന്നെ അധ്യാപകർ വിദ്യാർഥികൾ എല്ലാവരും കോളേജിൽ എത്തിച്ചേർന്നു. ക്യാമ്പിന് ആവശ്യമായ സജ്ജീകരണങ്ങൾ എല്ലാം നടത്തി 10 മണിയോടുകൂടി ഉദ്ഘാടന യോഗം നടന്നു. ബഹുമാനപ്പെട്ട പ്രിൻസിപ്പൽ ബീബി ടീച്ചർ അധ്യക്ഷയായിരുന്നു. ഈ വർഷത്തെ സിറ്റിസൺഷിപ്പ് ട്രെയിനിങ് ക്യാമ്പ് ഉദ്ഘാടനം ചെയ്തത് കവിയും എഴുത്തുകാരനുമായ ശ്രീ സുമേഷ് കൃഷ്ണനാണ്.ഉദ്ഘാടനത്തോടനുബന്ധിച്ച് അദ്ദേഹത്തിന്റെ ക്ലാസുംഉണ്ടായിരുന്നു. അതിനു ശേഷം എല്ലാ അധ്യാപകരും ആശംസകൾ അറിയിച്ചു. ഉച്ചഭക്ഷണത്തിനുശേഷം അധ്യാപക വിദ്യാർത്ഥികൾക്കായി സംവാദം സംഘടിപ്പിക്കപ്പെട്ടു ഓൺലൈൻ വിദ്യാഭ്യാസത്തിന് ഗുണങ്ങളും ദോഷങ്ങളും എന്ന വിഷയത്തെ ആസ്പദമാക്കി ആണ് സംവാദം സംഘടിപ്പിക്കപ്പെട്ടത്. കൃത്യം നാല് മണിയോട് കൂടി ക്യാമ്പ് അവസാനിച്ചു. Day 2 ക്യാമ്പിന്റെ രണ്ടാം ദിനമായ ഇന്ന് കൃത്യം...
Comments
Post a Comment